07 June, 2024 06:24:27 PM


കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്



കോഴിക്കോട് : തലശ്ശേരി - വടകര ദേശിയ പാതയിൽ മടപ്പള്ളി കണ്ണൂക്കരക്കും കൈനാട്ടിക്കും ഇടയിൽ വാഹനാപകടം. കെ എസ് ആർ ടി സി ബസ് നാഷണൽ പെര്മിറ്റ് ലോറിയിൽ കൂട്ടിയിടിച്ചാണ് അപകടം . ഇരുവാഹനങ്ങളിലെയും ഡ്രൈവർമാരുടെ പരിക്ക് ഗുരുതരമാണ്. ബസ് യാത്രക്കാർക്ക് ഉൾപ്പെടെ 20 ഓളം പേരെ വടകര പാർകോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു . ഇന്ന് വൈകീട്ട് 5 : 15 ഓടെയാണ്. ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ക്യാബിൽ പൊളിച്ചുമാറ്റിയാണ് പുറത്തെടുത്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 952