09 June, 2024 06:57:25 PM


വരാപ്പുഴ പാലത്തിൽ കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു



കൊച്ചി: വരാപ്പുഴ പാലത്തിൽ കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. എറണാകുളം ഇടപ്പള്ളി സ്വദേശി മതിലകത്ത് വീട്ടിൽ (നവാസ് മൻസിൽ) നവാസ് ഖാദറാ(49) ണ് മരിച്ചത്. ദേശീയപാത 66ൽ ഞായറാഴ്ച രാവിലെ 6 മണിയോടെയായിരുന്നു അപകടം. ദേശീയ പാതയിൽ ഇടപ്പള്ളിയിൽനിന്ന് വരാപ്പുഴ ഭാഗത്തേക്ക് വരുന്നതിനിടെ നിയന്ത്രണംവിട്ട കാർ നവാസിന്‍റെ ബൈക്കിലിടിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 943