10 June, 2024 09:30:21 AM


മദ്യലഹരിയിൽ സുഹൃത്തുക്കള്‍ തമ്മില്‍ വാക്കേറ്റം; കുന്നംകുളത്ത്‌ യുവാവ് മർദനമേറ്റ് മരിച്ചു



തൃശ്ശൂർ: കുന്നംകുളം അഞ്ഞൂരിൽ യുവാവ് സുഹൃത്തുക്കളുടെ മർദനമേറ്റ് മരിച്ചു. അഞ്ഞൂർ സ്വദേശി വിഷ്ണു(29) ആണ് മരിച്ചത്. സംഭവത്തില്‍ സുഹൃത്തുക്കളായ ശ്രീശാന്ത്, ഷിജിത്ത്, വിഷ്ണു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തിനിടെ വിഷ്ണു തലയിടിച്ച് വീഴുകയായിരുന്നു. കുന്നംകുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇയാളെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K