13 June, 2024 10:15:09 AM


ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന് പരിക്ക്; കാൽപാദത്തിന്‍റെ എല്ലിന് പൊട്ടൽ



ചെന്നൈ: നടന്‍ ജോജു ജോര്‍ജിന് ഷൂട്ടിങ്ങിനിടെ പരിക്ക്. മണിരത്നം സംവിധാനം ചെയ്യുന്ന തഗ്ഗ് ലൈഫ് എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് ജോജുവിന് പരിക്ക് പറ്റിയത്. കാല്‍പാദത്തിന്‍റെ എല്ല് പൊട്ടിയെന്നാണ് വിവരം. പോണ്ടിച്ചേരിയിൽ കമൽഹാസനൊപ്പം ഹെലികോപ്റ്ററില്‍ നിന്നും ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇതോടെ താത്കാലികമായി ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K