17 June, 2024 11:02:20 AM
കാറിന്‍റെ ഡോറിലിരുന്ന് അഭ്യാസ പ്രകടനം; ധനുഷ്കോടി ദേശീയ പാതയിൽ വീണ്ടും അപകട യാത്ര
കൊച്ചി: ധനുഷ്കോടി ദേശീയപാതയിൽ വീണ്ടും കാറിൽ അപകടകരമായ യാത്ര. കാറിന്റെ ഡോറിലിരുന്ന് യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. മൂന്നാറിനും ഗ്യാപ്പ് റോഡിനും ഇടയിലാണ് അഭ്യാസപ്രകടനം. പോണ്ടിച്ചേരി രജിസ്ട്രേഷനുള്ള വാഹനത്തിലാണ് അപകടരമായ യാത്ര. ദേശീയപാതയിലൂടെയുള്ള അപകടകരമായ യാത്ര തടയുന്നതിനുള്ള നടപടി കാര്യക്ഷമമല്ല.
രണ്ടാഴ്ചക്കുള്ളിൽ മൂന്നാമത്തെ സംഭവമാണ് ഇന്നലെ വൈകിട്ട് ഉണ്ടായത്. ഇതിന് മുൻപും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് എംവിഡിയുടെ പൊലീസും നടപടി സ്വീകരിച്ച സാഹചര്യമുണ്ടായിരിക്കെയാണ് വീണ്ടും അപകടകരമായ യാത്രകളുടെ ദൃശ്യങ്ങൾ പുറത്തുവരുന്നത്.