18 June, 2024 11:41:18 AM


വൈപ്പിനിൽ വനിത ഓട്ടോ ഡ്രൈവറെ മർദിച്ച സംഭവം; രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ



കൊച്ചി: വൈപ്പിനിൽ വനിത ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ. മനു, അജിൻ എന്നിവരാണ് പിടിയിലായത്. ഇവർ രണ്ടുപേരും ജയയെ മർദ്ദിച്ചു എന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ഇനി രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. ജയയുടെ ബന്ധു ഇവർക്ക് ക്വട്ടേഷൻ കൊടുക്കുകയായിരുന്നു.

വൈപ്പിന്‍ പത്താംകുളങ്ങര സ്വദേശി ജയയ്ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ജയയുടെ ബന്ധുവായ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തു. ജയയുടെ ബന്ധുവായ പ്രിയങ്ക, ഇവരുടെ ഭര്‍ത്താവിന്റെ സുഹൃത്ത് മിഥുന്‍ദേവ് എന്നിവരാണ് പിടിയിലായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K