19 June, 2024 11:09:50 AM


മദ്യപിച്ച് വാഹനം ഓടിച്ചു; നടനും ​ഗായകനുമായ ജസ്റ്റിൻ ടിംബർലേക്ക് അറസ്റ്റിൽ



ന്യൂയോര്‍ക്ക്: മദ്യപിച്ച് വാഹനം ഓടിച്ചതിന് നടനും പോപ് ഗായകനുമായ ജസ്റ്റിന്‍ ടിംബര്‍ലേക്കിനെ ന്യൂയോര്‍ക്കില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ അറസ്റ്റ് ചെയ്ത താരത്തെ പിന്നീട് വിട്ടയച്ചതായി സഫോക്ക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോണിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു. റോഡിലെ സ്റ്റോപ്പ് ചിഹ്നത്തിലൂടെ വാഹനമോടിച്ചതും വലതുവശം ചേര്‍ന്ന് പോകാതിരുന്നതുമാണ് താരത്തിനെ കുരുക്കിയതെന്നാണ് ഔദ്യോഗിക രേഖകളില്‍ പറയുന്നത്.

പൊലീസ് ഉദ്യോഗസ്ഥര്‍ കാര്‍ നിര്‍ത്തിച്ചപ്പോള്‍ കണ്ണുകള്‍ ചുവന്നിരുന്നെന്നും മദ്യത്തിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടിരുന്നെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു. വൈദ്യപരിശോധനയില്‍ താരം മദ്യപിച്ചതായി കണ്ടെത്തിയിട്ടുമുണ്ട്. ജൂലൈ 26-ന് സാഗ് ഹാര്‍ബര്‍ കോടതിയില്‍ ഹാജരാകണമെന്നാണ് അദ്ദേഹത്തോട് നിര്‍ദേശിച്ചിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K