25 December, 2023 11:31:12 AM


ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് മടങ്ങവെ ബൈക്ക് അപകടം; തൃശൂരില്‍ യുവാവിന് ദാരുണാന്ത്യം



തൃശൂര്‍: ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് മടങ്ങിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു. കാടുക്കുറ്റിയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചായിരുന്നു അപകടം. കാടുക്കുറ്റി സ്വദേശി മെൽവിൻ ആണ് മരിച്ചത്. മുപ്പത്തിമൂന്ന് വയസായിരുന്നു. ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു മെൽവിൻ. അർധരാത്രിയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മെൽവിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K