22 August, 2024 08:47:51 AM


പതിമൂന്നുകാരിക്കു വേണ്ടിയുള്ള തിരച്ചിലിനിടയില്‍ മറ്റൊരു പെണ്‍കുട്ടിയെ തൃശൂരില്‍ ട്രെയിനില്‍നിന്നും കണ്ടെത്തി



തൃശൂര്‍: തിരുവനന്തപുരത്ത് കഴക്കൂട്ടത്തുനിന്നും കാണാതായ പതിമൂന്നുകാരിക്കുവേണ്ടിയുള്ള തിരച്ചിലിനിടയില്‍ മറ്റൊരു പെണ്‍കുട്ടിയെ തൃശൂരില്‍ ട്രെയിനില്‍നിന്നും കണ്ടെത്തി. തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍നിന്ന് കാണാതായ പതിനാലുകാരി പെണ്‍കുട്ടിയെയാണ് തൂശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ടാറ്റാനഗര്‍ എക്‌സ്പ്രസിലെ ടോയ്‌ലറ്റില്‍നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഈ കുട്ടി തിരുപ്പൂരില്‍നിന്ന് കാണാതായ കുട്ടിയാണെന്ന് മനസിലായത്. പിന്നീട് കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറുകയും കുട്ടിയുടെ ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. ചൊവ്വാഴ്ച അര്‍ധരാത്രി പന്ത്രണ്ടേകാലോടെയാണ് ട്രെയിനില്‍നിന്ന് കൂട്ടിയെ കണ്ടെത്തിയത്. 14 കാരിയുടെ ബന്ധുക്കള്‍ ഇന്നലെ രാവിലെ തൃശൂരിലെത്തിയതിനെ തുടര്‍ന്ന് കുട്ടിയെ ഇവര്‍ക്കൊപ്പം പറഞ്ഞയച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K