07 September, 2024 07:11:51 PM


ശക്തൻ പ്രതിമ 14 ദിവസത്തിനുള്ളിൽ പുനഃസ്ഥാപിക്കണം, ഇല്ലെങ്കിൽ വെങ്കല പ്രതിമ പണിത് നൽകും- സുരേഷ് ഗോപി



തൃശൂർ: കെഎസ്ആർടിസി ബസ് ഇടിച്ച് തകർന്ന ശക്തൻ തമ്പുരാന്റെ പ്രതിമ 2 മാസം കൊണ്ട് പുനർനിർമിക്കുമെന്ന സർക്കാർ ഉറപ്പ് പാലിക്കാത്തതിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് അതൃപ്തി. പ്രതിമ 14 ദിവസത്തിനകം പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തന്റെ വെങ്കല പ്രതിമ താൻ പണിതുനൽകുമെന്ന് സ്ഥലം സന്ദർശിച്ച സുരേഷ് ഗോപി എം പി പറഞ്ഞു.

ജൂൺ 9 നാണ് ശക്തൻ തമ്പുരാന്റെ പ്രതിമ കെഎസ്ആർടിസി ബസ് ഇടിച്ചു തകർന്നു വീണത്. മാസം രണ്ടായിട്ടും പ്രതിമയുടെ പുനഃനിർമാണം പൂർത്തിയാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. രണ്ടുമാസത്തിനകം പ്രതിമ പുനർനിർമിക്കും എന്നായിരുന്നു സർക്കാരിന്‍റെ വാക്ക്.

പ്രതിമയുടെ പുനർനിർമാണത്തിന് വേണ്ടിയുള്ള ചെലവ് കെഎസ്ആർടിസി വഹിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞിരുന്നു. ഈ ഉറപ്പിൽ തിരുവനന്തപുരത്തെ ശിൽപിയുടെ വർക്ക് ഷോപ്പിലേക്ക് പ്രതിമ എത്തിക്കുകയും ചെയ്തു. ശക്തന്റെ പ്രതിമ തൃശൂരിന്റെ സാംസ്കാരിക അടയാളങ്ങളിലൊന്നായാണ് കണക്കാക്കുന്നത്. കുന്നുവിള മോഹനാണ് പ്രതിമ നിർമിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K