10 September, 2024 11:00:20 AM
തൃശൂർ ചേതന കോളേജില്‍ ബിരുദദാന ചടങ്ങ് നടന്നു
തൃശൂർ : ചേതന കോളേജ് ഓഫ് മീഡിയ ആൻഡ് പെർഫോമിങ് ആർട്സിലെ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് ദേവമാതാ പ്രവിശ്യ പ്രൊവിൻഷ്യാൾ ഫാ. ജോസ് നന്തിക്കര ഉദ്ഘാടനം ചെയ്തു. വിവിധ കോഴ്സുകളിലായി റാങ്ക് നേടിയ ഏഴു വിദ്യാർഥികളടക്കം മുഴുവൻ വിദ്യാർഥികളെയും അനുമോദിച്ചു. ഫാ. ഫ്രാൻസിസ് കുരിശേരി അധ്യക്ഷനായി. ചേതന കോളേജ് ഡയറക്ടർ ഫാ. ജിജോ തീതായ്, കോളേജ് പ്രിൻസിപ്പൽ, അരുൺ ജോൺമാണി, വൈസ് പ്രിൻസിപ്പൽ ഇ വി രന്യ, സി സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.