17 August, 2024 05:05:41 PM


ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ആര്‍എസ്എസ് പ്രാദേശിക നേതാവ് മരിച്ചു



തൃശ്ശൂര്‍: കാഞ്ഞാണിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അന്തിക്കാട് പള്ളത്ത് രവി രാമചന്ദ്രന്‍(38) ആണ് മരിച്ചത്. ആര്‍.എസ്.എസ്. അന്തിക്കാട് മണ്ഡലം സേവാ പ്രമുഖ് ആണ് രവി രാമചന്ദ്രന്‍. ഇന്ന് രാവിലെ 8.15-ഓടെയാണ് അപകടമുണ്ടായത്. കാഞ്ഞാണി - അന്തിക്കാട് റോഡില്‍ കാഞ്ഞാണി സെയ്ന്റ് തോമസ് പള്ളി കപ്പേളയ്ക്ക് സമീപമായിരുന്നു അപകടം. ഉടന്‍തന്നെ ഒളരിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയും രണ്ട് മക്കളുമുണ്ട്.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K