21 August, 2024 06:28:45 PM


തൃശ്ശൂരില്‍ മാനിനെ കെട്ടിയിട്ട് റീല്‍സ് ചെയ്ത സംഭവത്തില്‍ ഒരാള്‍ കീഴടങ്ങി



തൃശൂര്‍: പാലപ്പിള്ളിയില്‍ മാനിനെ കെട്ടിയിട്ട് റീല്‍സ് വീഡിയോ ചെയ്ത സംഭവത്തില്‍ ഒരാള്‍ കീഴടങ്ങി. സംഭവത്തില്‍ ശനിയാഴ്ച വനം വകുപ്പ് നാലുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശി വിനോദ് ആണ് കീഴടങ്ങിയത്. കേസിലെ മൂന്നു പ്രതികള്‍ നിലവില്‍ ഒളിവിലാണ്. തോട്ടം തൊഴിലാളികളായ ഷിബു, സന്തോഷ് കുമാര്‍, ഹരി എന്നിവരാണ് ഒളിവില്‍ പോയത്. ടാപ്പിംഗ് തൊഴിലാളികളായ പ്രതികള്‍ മാനിനെ പിടികൂടി കെട്ടിയിട്ട് വീഡിയോ എടുക്കുകയായിരുന്നു. പിടികൂടിയ മാനിനെ റീല്‍ എടുത്ത ശേഷം കെട്ടഴിച്ചു വിട്ടു എന്നാണ് വിനോദിന്റെ മൊഴി. അതേസമയം, സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം തുടരുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K