16 August, 2024 09:34:42 AM


തൃശൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി



തൃശൂർ: മാള ഗുരുതിപ്പാലയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പഴൂക്കര സ്വദേശി അക്ഷയ് കൃഷ്ണ (14) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് വാടകവീടിന്റെ ചായ്പ്പിലെ പട്ടികയിൽ അക്ഷയ് കൃഷ്ണയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. എന്താണ് മരണത്തിനു പിന്നിലെ കാരണമെന്ന് വ്യക്തമായിട്ടില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K