30 August, 2024 05:05:05 PM


തൃശ്ശൂരില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് യുവാവിന് പരിക്ക്



തൃശൂര്‍: തൃശ്ശൂരില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് യുവാവിന് ഗുരുതര പരിക്ക്. കൊന്നക്കുഴി സ്വദേശി അരുണ്‍ ആന്റു(35)വിനാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം. ആത്മഹത്യാ ശ്രമമെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ കുറച്ചു മാസങ്ങളായി ഒറ്റയ്ക്കായിരുന്നു താമസം. അടുക്കളയില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ മറ്റൊരു മുറിയിലേക്ക് മാറ്റിവെച്ച നിലയിലാണ്. വീട്ടുപകരണങ്ങളും വാതിലുകളും കത്തി നശിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് തീയണച്ച ശേഷം യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 936