16 August, 2024 07:40:40 PM


തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാ​ഗിൽ 5 കിലോ ക‍ഞ്ചാവ്



തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാ​ഗിൽ നിന്നും പിടികൂടിയത് 5 കിലോ കഞ്ചാവ്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാ​ഗ് കണ്ടെത്തുന്നത്. സംശയം തോന്നി പൊലീസ് പരിശോധിച്ചപ്പോഴാണ് ബാ​ഗിനുള്ളിൽ ക‍ഞ്ചാവ് കണ്ടെത്തിയത്. തൃശ്ശൂർ റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 939