21 June, 2024 01:06:15 PM


ഡല്‍ഹിയില്‍ 26കാരനെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു: ശരീരത്തില്‍ തുളച്ച് കയറിയത് 40 വെടിയുണ്ടകള്‍



ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 26കാരനെ അജ്ഞാതര്‍ വെടിവെച്ചുകൊന്നു. രജൗരി ഗാര്‍ഡനിലെ ബര്‍ഗര്‍ കിംഗ് ഔട്ട്ലെറ്റിനുള്ളിലാണ് 26കാരന്‍ കൊല്ലപ്പെട്ടത്. അമന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. സുഹൃത്തിനൊപ്പം ഔട്ട്ലെറ്റില്‍ ഇരിക്കുകയായിരുന്ന അമനെതിരെ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

യാതൊരുവിധ പ്രകോപനവും കൂടാതെയാണ് സംഘം അമനുനേരെ വെടിയുതിര്‍ത്തത്. രാത്രി 9.41 ഓടെയാണ് ആദ്യവെടിയുതിര്‍ത്തത്. യുവാവിന് പുറകിലിരുന്ന രണ്ടുപേര്‍ തോക്കുകള്‍ പുറത്തേയ്‌ക്കെടുത്ത് പുറകിലേയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് അമന്‍ ബില്ലിങ് കൗണ്‍റിലേയ്ക്ക് ഓടികയറിയെങ്കിലും അക്രമികള്‍ പിന്തുടര്‍ന്ന് പലതവണ വെടിയുതിത്തു. യുവാവിനെതിരെ ഉണ്ടായ ആക്രമണം കരുതികൂട്ടിയായിരുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

40 വെടിയുണ്ടകളാണ് അമന്റെ ശരീരത്തില്‍ നിന്ന് കണ്ടെടുത്തത്. കൊലയാളികള്‍ 25-30 വയസ് പ്രായമുള്ളവരാണെന്ന് ബര്‍ഗര്‍ കിങ് ജീവനക്കാര്‍ പറഞ്ഞു. അമനൊപ്പം ഉണ്ടായിരുന്ന പെണ്‍സുഹ്യത്തിന് കൊലയാളികളുമായി ബന്ധമുണ്ടോയെന്നും കൃത്യത്തില്‍ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K