27 June, 2024 04:25:45 PM
തൊണ്ടയില്‍ കല്ല് ഇരിക്കുന്നെന്ന് പറഞ്ഞ് അടുക്കളയിലെത്തി; പറവൂരില്‍ 41കാരന്‍ സ്വയം കഴുത്തറത്തു മരിച്ചു
കൊച്ചി: കഴുത്തില്‍ കല്ല് ഇരിക്കുന്നെന്ന് പറഞ്ഞു സ്വയം കഴുത്ത് മുറിച്ച യുവാവ് ആശുപത്രിയില്‍ എത്തും മുൻപ് മരിച്ചു. പറവൂർ സ്വദേശിയായ യുവാവ് സ്വയം കഴുത്ത് മുറിച്ചത്. വടക്കേക്കര പാല്യത്തുരുത്ത് കുറുപ്പുപറമ്പില്‍ അനിരുദ്ധന്റെ മകന്‍ അഭിലാഷ് (41) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെ വീട്ടിലെ അടുക്കളയില്‍ വച്ചാണ് സംഭവം ഉണ്ടായത്. 'തൊണ്ടയില്‍ കല്ല് ഇരിക്കുന്നു' എന്നു പറഞ്ഞ് അഭിലാഷ് മൂര്‍ച്ചയേറിയ അരിവാള്‍ കൊണ്ട് സ്വയം കഴുത്ത് മുറിക്കുകയായിരുന്നെന്നാണ് പുറത്തു വരുന്ന വിവരം. അഭിലാഷിന്റെ പിതാവ് തെങ്ങുകയറ്റ തൊഴിലാളിയാണ്. ഇദ്ദേഹം ഉപയോഗിക്കുന്ന അരിവാള്‍ ഉപയോഗിച്ചാണ് അഭിലാഷ് കഴുത്തറുത്തത്.
സംഭവ സമയത്ത് അമ്മ വത്സല മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. അഭിലാഷ് അരിവാള്‍ എടുക്കുന്നത് കണ്ട് ഭര്‍ത്താവിനെ വിളിക്കാന്‍ വത്സല പുറത്തിറങ്ങിയെങ്കിലും ഇതിനിടെ യുവാവ് കഴുത്ത് മുറിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും അവിടെയെത്തും മുൻപ് മരണം സംഭവിക്കുകയായിരുന്നു.