26 December, 2023 12:56:30 PM


മദ്യലഹരിയിൽ എസ്ഐയെ ആക്രമിച്ചു; തലശേരിയിൽ യുവതി അറസ്റ്റിൽ



കണ്ണൂർ: തലശേരിയിൽ മദ്യലഹരിയിൽ എസ്ഐ യെ ആക്രമിച്ച യുവതി അറസ്റ്റിൽ. കണ്ണൂർ കുളിബസാർ സ്വദേശി റസീനയാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. മദ്യ ലഹരിയിൽ സുഹൃത്തുക്കൾക്കൊപ്പം എത്തിയ യുവതി നാട്ടുകാരെ ആക്രമിച്ചിരുന്നു. 

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് എസ്ഐ ദീപ്തിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്തു. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് യുവതി എസ്ഐ യെ ആക്രമിച്ചത്. ഇവർക്കെതിരേ നിരവധി കേസുകൾ ഉണ്ട്. കോടതിയിൽ ഹാജരാക്കിയ റസീനയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K