04 July, 2024 12:48:06 PM
മദ്യലഹരിയിൽ ഓടിച്ച കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു; ഡ്രൈവർക്ക് ഗുരുതര പരിക്ക്
കൊച്ചി: കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് കാര്‍ ഓടിച്ചയാള്‍ക്ക് ഗുരുതര പരിക്ക്. എറണാകുളം മുളന്തുരുത്തി കാരിക്കോട് ജങ്ഷനില്‍ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. കാരിക്കോട് പുളിക്കമാലി മൂലേത്തടത്തില്‍ തമ്പിയാണ് അപകടത്തില്‍പ്പെട്ടത്. തമ്പി, അമിതമായി മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നാണ് പ്രാഥമിക വിവരം. കാര്‍ അപകടത്തില്‍പ്പെടുന്നതിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്. കാര്‍ നിയന്ത്രണം വിട്ട് ദീര്‍ഘദൂരം ഓടിയിരുന്നു. ഗുരുതരമായി പരിക്കേറ്റ തമ്പിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട് സഞ്ചരിക്കുകയായിരുന്ന കാറിന് സമീപത്തുകൂടി പോവുകയായിരുന്ന ബൈക്ക് യാത്രക്കാരനും പരിക്കേറ്റതായാണ് വിവരം.