07 July, 2024 02:41:49 PM


എറണാകുളത്ത് റെയിൽവെ പാളത്തിലേക്ക് മരം വീണു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു



കൊച്ചി: എറണാകുളം പച്ചാളത്ത് റെയില്‍പാളത്തില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ലൂര്‍ദ് ആശുപത്രിക്ക് സമീപത്തെ ട്രാക്കിലാണ് മരം മറിഞ്ഞുവീണത്. രാവിലെ 9.45 ഓടെയാണ് സംഭവം. ഇതേത്തുടര്‍ന്ന് എറണാകുളം തൃശൂര്‍ പാതയിലെ ട്രെയിന്‍ ഗതാഗതമാണ് തടസപ്പെട്ടത്. ട്രാക്കിലേക്ക് വീണ മരം പിന്നീട് മുറിച്ചുമാറ്റി. ട്രാക്കിലെ തടസം നീക്കിയതിന് പിന്നാലെ മംഗള, വേണാട് എക്‌സ്പ്രസ് ട്രെയിനുകള്‍ കടത്തിവിട്ടു. പാതയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ മണിക്കൂറുകളെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 955