27 December, 2023 09:25:41 AM


പാലക്കാട് റോഡരികിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിന് നേരെ ലൈംഗികാതിക്രമം; 77 കാരൻ പിടിയിൽ



പാലക്കാട്: നടുപ്പുണിയിൽ അന്യസംസ്ഥാന തൊഴിലാളിയുടെ മൂന്ന് വയസുകാരിയായ കുഞ്ഞിന് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ വില്ലൂന്നി സ്വദേശിയായ എഴുപത്തി ഏഴുകാരനെ കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. 

പുലർച്ചെ അഞ്ചരയോടെയായിരുന്നു അതിക്രമം. മാതാപിതാക്കൾക്കൊപ്പം റോഡരികിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ 50 മീറ്ററോളം ദൂരേയ്ക്ക് കൊണ്ടുപോയാണ് ചൂഷണത്തിനിരയാക്കിയത്. കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K