18 July, 2024 02:05:23 PM


അങ്കമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്



അങ്കമാലി: ദേശീയപാതയിൽ അങ്കമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. ദേശീയപാതയിൽ നിന്നും സ്റ്റാൻഡിലേക്ക് തിരിഞ്ഞ ബസ്സിലാണ് ഓട്ടോ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കമാലി ചുള്ളി റൂട്ടിൽ സർവീസ് നടത്തുന്ന ഹിൽ കിംഗ് ബസ്സിലാണ് ഓട്ടോ ഇടിച്ചത്. അപകടത്തിൽ ഓട്ടോ പൂർണ്ണമായും തകർന്നു. അങ്കമാലി പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 938