19 July, 2024 07:16:58 PM


കാക്കനാട് ഇൻഫോ പാർക്കിലെ ജീവനക്കാരൻ 11ാം നിലയിൽ നിന്ന് വീണു മരിച്ചു



കൊച്ചി: കാക്കനാട് ഇൻഫോ പാർക്കിലെ ജീവനക്കാരൻ കെട്ടിടത്തിന്റെ 11ാം നിലയിൽ നിന്ന് വീണുമരിച്ചു. ഇൻഫോപാർക്ക് തപസ്യ ബിൽഡിം​ഗിലെ എം സൈൻ ഐ. ടി കമ്പനി ജീവനക്കാരനായ ശ്രീരാഗ് (39) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. 11ാം നിലയിലെ പാര​ഗൺ കോഫിഷോപ്പിൽ നിന്ന് ശ്രീരാ​ഗ് താഴെ വീഴുകയായിരുന്നു. 10 വർഷമായി സൈൻ ഐ.ടി  കമ്പനിയിൽ ജോലി ചെയ്യുകയാണ് ശ്രീരാ​ഗ്. ഭാര്യ  ടി.സി.എസ് ജീവനക്കാരിയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K