28 December, 2023 04:05:21 PM


തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച 88 കാരന്‍ അറസ്റ്റില്‍



തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസില്‍ 88 കാരന്‍ അറസ്റ്റിൽ. വര്‍ക്കല സ്വദേശി വാസുദേവന്‍ ആണ് അറസ്റ്റിലായത്. നാലും ഏഴും വയസായ പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. 

കുട്ടികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അധ്യാപകര്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് അന്വേഷണം നടത്തിയ ശേഷം പോക്‌സോ കേസ് ചുമത്തി ഇയാളുടെ അറസ്റ്റ് അയിരൂർ പൊലീസ് രേഖപ്പെടുത്തി. പ്രതി വാസുദേവന്‍ കെഎസ്ഇബി മുന്‍ ജീവനക്കാരനാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K