28 December, 2023 04:29:10 PM


ഖത്തറിൽ മലയാളിയടക്കം 8 മുന്‍ ഇന്ത്യന്‍ നാവികരുടെ വധശിക്ഷ റദ്ദാക്കി



ന്യൂഡൽഹി: ഖത്തറില്‍ ചാരപ്രവര്‍ത്തനം ആരോപിച്ച് ശിക്ഷിക്കപ്പെട്ട, മലയാളി അടക്കമുള്ള 8 നാവികരുടെയും വധശിക്ഷ റദ്ദാക്കി. ഇവരുടെ ശിക്ഷ ഇളവു ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അപ്പീൽ കോടതി വധശിക്ഷ ഇളവു നൽകി ഇവർക്ക് തടവു ശിക്ഷ വിധിച്ചു.

വധശിക്ഷയ്ക്കു വിധിച്ച സംഭവത്തിൽ ഇന്ത്യ അപ്പീൽ നൽകിയിരുന്നു. ഞെട്ടിക്കുന്ന വിധിയെന്നായിരുന്നു സംഭവത്തിൽ ഇന്ത്യ അന്ന് പ്രതികരിച്ചത്. കഴിഞ്ഞവർഷം ഓഗസ്റ്റ് 30 ന് അർധരാത്രിയിലാണു ഖത്തർ സുരക്ഷാ സേന 8 പേരെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയായ നാവികന്‍ രാഗേഷ്, ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ്മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത എന്നിവരാണ് അറസ്റ്റ് ചെയ്തത്.

ഇസ്രായേലിനു വേണ്ടി ചാരപ്രവര്‍ത്തനം ആരോപിച്ചാണ് എട്ടുപേരെയും വധശിക്ഷയ്ക്ക് വിധിച്ചത്. ദഹ്‌റ ഗ്‌ളോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി എന്ന കമ്പനിയിലെ ഉദ്യോഗസ്ഥരായിരുന്നു ഇവര്‍. ഖത്തര്‍ കരസേനയിലെ പട്ടാളക്കാര്‍ക്ക് ട്രെയിനിങ് നല്‍കുന്ന കമ്പനിയാണ് ഇത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K