23 July, 2024 12:04:18 PM


മൂവാറ്റുപുഴയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു; വിദ്യാർഥികൾക്ക് പരിക്ക്



മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ സ്കൂൾ ബസ് നിയന്ത്രണം തെറ്റി മതിലിലിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഫാ ജോസഫ് മെമ്മോറിയൽ സ്കൂളിലെ ബസാണ് അപകടത്തിൽ പെട്ടത്. മൂവാറ്റുപുഴ കാക്കശ്ശേരി-കാളിയാർ റോഡിൽ വെച്ചാണ് അപകടമുണ്ടായത്. മഴയുളള സമയത്ത് വളവിൽ വച്ച് ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K