23 July, 2024 07:45:25 PM


ഏലപ്പാറയിലെ ഇസാഫ് ബാങ്ക് ശാഖ പുതിയ കെട്ടിടത്തിൽ



ഇടുക്കി: തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ മാറ്റിസ്ഥാപിച്ച ശാഖയുടെ ഉദ്ഘാടനം ഏലപ്പാറയിൽ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോർജ് തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പീരുമേട് എംഎൽഎ വാഴൂർ സോമൻ എടിഎം കൗണ്ടർ ഉദ്ഘാടനം ചെയ്തു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സുദേവ് കുമാർ വി, മാർക്കറ്റിംഗ് ഹെഡ് ശ്രീകാന്ത് സി കെ, റീജിയണൽ ഹെഡ് പ്രദീപ് നായർ, ക്ലസ്റ്റർ ഹെഡ് ജിംസൺ ബേബി, ഏലപ്പാറ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് താജുദീൻ ഒ എച്ച്, വെട്ടിമറ്റം സിഎസ്ഐ ചർച്ച് വികാരി റവ. ബിനു ടി കുരുവിള എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 957