02 August, 2024 06:00:16 PM
റിസോർട്ടിലേക്കുള്ള മദ്യം കടത്തുന്നത് ബീവറേജസ് കോർപറേഷൻ ഔട്ട്‌ലെറ്റിൽ നിന്ന്
ഇടുക്കി: മൂന്നാറിൽ പ്രവർത്തിക്കുന്ന കെ എസ് ബി സി 60 10 നമ്പർ ബിവറേജസ് ഔട്ട്ലെറ്റിൽ ഇടുക്കി യൂണിറ്റിൽ നിന്നും നടത്തിയ മിന്നൽ പരിശോധനയിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തി. പരിശോധന സമയം അന്നേ ദിവസത്തെ
കളക്ഷൻ തുകയിൽ 14640 രൂപയുടെ കുറവ് കാണപ്പെട്ടു. ഷോപ് ഇൻചാർജ് ആബ്സെന്റ് ആണെന്ന് കണ്ടു
ഡെയിലി വേജ് ജോലി നോക്കി വരുന്ന സ്വീപ്പറിൻ്റെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് 8060 രൂപ കൃഷ്ണ ചൈതന്യ എന്ന ഐ.ഡി.യിൽനിന്നും നൽകിയിരിക്കുന്നതായും തുടർന്ന് അന്ന് തന്നെ ടീ പണം ടിയാൻ ബീവറേജ് കോർപ്പറേഷൻ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായും കാണപ്പെട്ടു. ഈ ഔട്ട്ലെറ്റിൽ നിന്നും അളവിൽ കൂടുതൽ മദ്യം ഇന്നലെ (31.07.2024 തീയതി ) ഒരു വ്യക്തിക്ക് തന്നെ വിറ്റതായി കാണുന്നു. 10000/- 10150/- എന്നിങ്ങനെ തുകകൾ ഗൂഗിൾ പേ വഴി അടച്ചതായി കാണുന്നുണ്ട് തുടർന്ന് ടി തുകകൾ ട്രാൻസ്ഫർ ചെയ്തതായി കാണപ്പെട്ട സമയത്തെ സിസിടിവി ഫൂട്ടേജുകൾ പരിശോധിച്ചതിൽ കെയ്സ് കണക്കിന് ബിയർ ഔട്ട്ലെറ്റിന്റെ ഗോഡൗണിൽ നിന്നും വാതിൽ വഴി പുറത്തേക്ക് ചിലയാളുകൾ കൊണ്ടുപോകുന്നതായി കാണപ്പെട്ടിട്ടുള്ളതാണ്. ഈ കാര്യത്തെപ്പറ്റി ജീവനക്കാരോട് തിരക്കിയതിൽ സമീപത്തുള്ള ഒരു റിസോർട്ടിലെ മാനേജറും സ്റ്റാഫും ആണ് കെയ്സ് കണക്കിന് മദ്യം വന്നു വാങ്ങിക്കൊണ്ടു പോയത് എന്ന് ബിവറേജസ് ഉദ്യോഗസ്ഥർ പറഞ്ഞ് അറിവായിട്ടുള്ളതാണ് പല ബ്രാൻഡുകളിലുള്ള മദ്യത്തിൻ്റെയും ബിയറുകളുടെയും സ്റ്റോക്കിൽ വ്യപകമായ വ്യത്യാസം കാണപ്പെട്ടിട്ടുള്ളതാണ്.