07 August, 2024 08:50:21 PM


ലിഫ്റ്റ് തകർന്ന് വീണു; തൃക്കാക്കരയിൽ ചുമട്ടു തൊഴിലാളിക്ക് ദാരുണാന്ത്യം



കൊച്ചി: തൃക്കാക്കര ഉണിച്ചിറയിൽ ലിഫ്റ്റ് തകർന്ന് വീണ് ചുമട്ടുതൊഴിലാളി മരിച്ചു. ഉണിച്ചിറ വട്ടേക്കുന്നം സ്വദേശി നസീറാണ് (43) മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ലിഫ്റ്റാണ് തകർന്നത്. ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം.


കംപ്യൂട്ടർ ഹാർഡ് വെയർ കമ്പനിയുടെ ​ഗോഡൗണിലാണ് അപകടം ഉണ്ടായത്. ചുമട്ടുതൊഴിലാളിയായ നസീർ ലിഫ്റ്റിലേക്ക് സാധനങ്ങൾ കയറ്റി അയക്കുകയായിരുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത്. അപകടം സംഭവിച്ച ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K