09 August, 2024 09:53:50 AM
മാലിന്യം കളയാൻ പോയി; വിദ്യാർഥിനി കായലിൽ വീണു; തിരച്ചിൽ
കൊച്ചി: എറണാകുളം നെട്ടൂരിൽ പെൺകുട്ടി കായലിൽ വീണതായി സംശയം. നെട്ടൂർ ബീച്ച് സോക്കർ പരിസരത്ത് വാടകയ്ക്ക് താമസിക്കുന്ന മുതിരപറമ്പ് വീട്ടിൽ ഫിറോസ് ഖാന്റെ മകൾ ഫിദ( 16) യെയാണ് കാണാതായത്. ഫയർ ഫോഴ്സും സ്കൂബാ ടീമും തിരച്ചിൽ ആരംഭിച്ചു. ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു സംഭവം. രാവിലെ മാലിന്യം കളയാൻ പോയ വിദ്യാർഥിനി തിരികെയെത്താത്തതിനെ തുടർന്നാണ് കായലിൽ വീണതായി സംശയമുടലെടുത്തത്. നിലമ്പൂർ സ്വദേശികളായ ഫിദയും കുടുംബവും നാളുകളായി നെട്ടൂരാണ് താമസം. നാട്ടുകാരടക്കം ചെറുവള്ളങ്ങളിൽ തിരച്ചിൽ നടത്തുന്നുണ്ട്.