09 August, 2024 07:47:38 PM


കൊച്ചി നെട്ടൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി



കൊച്ചി: കൊച്ചി നെട്ടൂരിൽ കായലിൽ ഒഴുക്കിൽ പെട്ട് കാണാതായ പ്ലസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. നീണ്ട 12 മണിക്കൂറത്തെ തിരച്ചിലിന് ശേഷം മത്സത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം. മലപ്പുറം നിലമ്പൂർ സ്വദേശിനി ഫിദ (16) ആണ് മരിച്ചത്. പനങ്ങാട് വിഎച്ച്‌എസ്‌എസ് വിദ്യാർഥിനിയാണ് ഫിദ.

രാവിലെ 6.30ന് ഭക്ഷണാവശിഷ്ടം കളയാൻ കായലിൽ ഇറങ്ങിയപ്പോൾ ചെളിയിൽ താഴ്ന്ന് വെള്ളത്തിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. കായലിൽ ആഴവും അടിയൊഴ്ക്കും ശക്തമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. സ്കൂബ സംഘവും ഫയർഫോഴ്സും രാവിലെ മുതൽ സംയുക്തമായി തെരച്ചിൽ നടത്തിയിരുന്നു. നിലമ്പൂർ സ്വദേശികളായ ഈ കുടുംബം ഒന്നര മാസമായി നെട്ടൂരിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K