10 August, 2024 12:14:28 PM


കല്ലട ബസ് അപകടത്തില്‍പ്പെട്ടു; യാത്രക്കാര്‍ക്ക് പരിക്കില്ല



കൊച്ചി: കല്ലട ബസ് അപകടത്തില്‍പ്പെട്ടു. ദേശീയപാതയില്‍ കറുകുറ്റി അഡ്‌ലക്‌സിന് സമീപമാണ് അപകടം. യാത്രക്കാര്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ബെംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് യാത്ര ചെയ്യുന്ന കല്ലട ബസ്സാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം. മുന്നിലൂടെ പോയ വാഹനം പെട്ടെന്ന് നിര്‍ത്തിയതോടെ പിന്നാലെ വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് ഇടതുവശത്തെ റോഡിന്റെ മീഡിയന്‍ ഭാഗത്തേക്ക് ഇടിച്ചതാണ് അപകടമെന്നാണ് വിവരം.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K