13 August, 2024 12:59:30 PM


മദ്യലഹരിയില്‍ കാറില്‍ അഭ്യാസ പ്രകടനം; യുവാക്കള്‍ അറസ്റ്റില്‍



കൊച്ചി: കൊച്ചിയില്‍ മദ്യലഹരിയില്‍ കാറില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാക്കള്‍ അറസ്റ്റില്‍. എംജി റോഡില്‍ ഇന്നലെ രാത്രി 2 മണിക്കായിരുന്നു സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരാള്‍ കാറോടിക്കുകയും രണ്ടു പേര്‍ കാറിന്റെ വശങ്ങളിലൂടെ ദേഹം പുറത്തേക്കിട്ട് എഴുന്നേറ്റ് നിന്ന് യാത്ര ചെയ്യുകയുമായിരുന്നു. പുറകെ വന്ന വാഹനത്തില്‍ സഞ്ചരിച്ചവര്‍ യുവാക്കള്‍ അഭ്യാസ പ്രകടനം നടത്തുന്ന വിഡിയോ റിക്കോര്‍ഡ് ചെയ്യുകയും അത് പോലീസിനെ അറിയിച്ചതിനെയും തുടര്‍ന്നാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് എത്തി 3 പേരെയും അറസ്റ്റ് ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K