16 August, 2024 11:47:46 AM


ഉടുമ്പന്‍ചോലയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി



ഇടുക്കി: ഇടുക്കിയിൽ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി ചിഞ്ചുവിന്റെ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനോട് ചേര്‍ന്നാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്ത് കുട്ടിയുടെ മുത്തശ്ശി ജാന്‍സിയെയും അവശനിലയില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, എങ്ങനെയാണ് കുട്ടി മരിച്ചതെന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K