02 January, 2024 07:01:09 PM


ഒമാനിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി



മസ്കറ്റ്: ഒമാനിലെ മസ്കറ്റിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി അനീസ മൻസിലിൽ ചൂരിയോട്ട് ഉമ്മർ മകൻ അഷ്‌കർ ആണ് മരിച്ചത്. മരണകാരണം ഹൃദയാഘാതം ആണ് മരണകാരണം എന്നാണ് റിപ്പോർട്ട്. 34 വയസായിരുന്നു അഷ്കറിന്.

റൂവിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് എത്തി തുടർനടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ടിയുള്ള പ്രവർനങ്ങൾ നടക്കുകയാണ്. മാതാവ്: ആയിശ കേളോത്ത്. ഭാര്യ: നസ്‌രിയ കെ വി


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K