03 January, 2024 10:47:21 AM


കളമശേരിയിൽ കെഎസ്ആർടിസി ബസ് ഓട്ടോയ്ക്ക് പിന്നിൽ ഇടിച്ച് അപകടം



കളമശേരി: ദേശീയപാതയിൽ നോർത്ത് കളമശേരിയിൽ കെഎസ്ആർടിസി ബസ് ഓട്ടോയ്ക്ക് പിന്നിൽ ഇടിച്ച് അപകടം. മെട്രോ പില്ലർ നമ്പർ 255 ന് സമീപം ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. പത്ര വിതരണത്തിനായുള്ള പത്രക്കെട്ടുകൾ കയറ്റിക്കൊണ്ടിരുന്ന ഓട്ടോക്ക് പിന്നിൽ ഇടപ്പള്ളി ഭാഗത്തുനിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. 

ഓട്ടോറിക്ഷയിലേക്ക് പത്രക്കെട്ടുകൾ കയറ്റുകയായിരുന്ന കളമശേരി സ്വദേശി അബ്ദുൽ കരീം നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഇതിനു സമീപത്തായി തടി കയറ്റി വന്ന മറ്റൊരു ലോറി ഡീസൽ തീർന്നു കിടന്നതോടെ ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K