30 November, 2024 08:45:58 AM


കൊച്ചിയിൽ കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞു; 3 പേർക്ക് പരിക്ക്



കൊച്ചി: കൊച്ചിയിൽ കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് 3 പേർക്ക് പരിക്ക്. എറണാകുളം ചക്കരപ്പറമ്പിൽ ദേശീയ പാതയിലാണ് അപകടമുണ്ടായത്. തമിഴ്നാട്ടിൽ നിന്നുള്ള വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. കോയമ്പത്തൂരിൽ നിന്ന് വർക്കലയിലേക്ക് പോയ ബസാണ് മറിഞ്ഞത്. 30ഓളം പേർ അപകടസമയത്ത് ബസിലുണ്ടായിരുന്നു. പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗത തടസമുണ്ടായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 949