03 December, 2024 08:56:37 AM


യുവതിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ



ചോറ്റാനിക്കര: ചോറ്റാനിക്കരയിൽ യുവതിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അറസ്റ്റിൽ. നെട്ടൂർ സ്വദേശിനി ഷാനി മരിച്ച സംഭവത്തിൽ പുതിയകാവ് സ്വദേശി വിജിൽ കുമാറാണ് പിടിയിലായത്. ഇയാൾ മദ്യലഹരിയിൽ ഓടിച്ച ബൈക്ക് കനാലിലേക്ക് മറിഞ്ഞാണ് ഒപ്പമുണ്ടായിരുന്ന ഷാനി മരിച്ചത്. മന:പൂർവ്വമായ നരഹത്യയ്ക്കാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച്ച രാവിലെയാണ് നെട്ടൂർ സ്വദേശി ഷാനിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച വൈകിട്ട് യുവതിയെ സുഹൃത്തായ യുവതിയുടെ വീട്ടിലാക്കാനായി വരുന്ന വഴി ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേയ്ക്ക് മറിയുകയായിരുന്നു. മദ്യലഹരിയിൽ അബോധാവസ്ഥയിലായിരുന്നു വിജിൽ കുമാർ. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ആദ്യം കേസെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. ഇയാൾക്കെതിരെ ഉദയംപേരൂർ പോലീസ് സ്റ്റേഷനിൽ രണ്ട് ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K