25 November, 2024 12:56:29 PM
കഴിച്ച ഭക്ഷണത്തിൻ്റെ പണം ചോദിച്ചു; കൊച്ചിയിലെ ഹോട്ടലിൽ വടിവാൾ വീശി ഭീഷണി
കൊച്ചി: എറണാകുളത്തെ ഗാന്ധിനഗറിലെ ഹോട്ടലിൽ വടിവാൾ വീശി ഭീഷണി. കഴിച്ച ഭക്ഷണത്തിന്‍റെ പണം ആവശ്യപ്പെട്ടതിനായിരുന്നു ഭീഷണി. ഇന്നലെ രാത്രിയുണ്ടായ സംഭവത്തിൽ സനൽ, ദേവൻ എന്നിവര്‍ അറസ്റ്റിലായി. ഹോട്ടലിന് തൊട്ടടുത്ത പ്രദേശത്തെ താമസക്കാരാണ് രണ്ട് പേരുമെന്ന് ഹോട്ടലുടമ അബു പറഞ്ഞു. ഇവർ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് സംശയിക്കുന്നതായും ഹോട്ടലുടമ പറഞ്ഞു. കടവന്ത്ര പൊലീസാണ് പ്രതികളെ പിടികൂടിയത്.