08 September, 2024 02:43:50 PM


നാട്ടാനകളുടെ കൊമ്പ് മുറിച്ചെടുത്ത് വിൽപന; പട്ടാമ്പിയിൽ രണ്ട് പേർ പിടിയിൽ



പാലക്കാട്: പാലക്കാട് ആനക്കൊമ്പുകളുമായി രണ്ട് പേരെ വനം വകുപ്പ് പിടികൂടി. പട്ടാമ്പി വടക്കുംമുറി കൊള്ളിത്തൊടി രത്‌നകുമാർ, പട്ടാമ്പി മഞ്ഞളുങ്ങൽ ബിജുനിവാസിൽ ബിജു എന്നിവരെയാണ് വനം വകുപ്പ് ഫ്ളൈയിങ്ങ് സ്‌ക്വാഡ് സംഘം പിടികൂടിയത്.  ഇവരിൽ നിന്ന് ആറ് ചെറിയ ആനക്കൊമ്പുകൾ പിടിച്ചെടുത്തു. പട്ടാമ്പിയിലെ ബാറിൽ നിന്നും ആനക്കൊമ്പ് കൈമാറുന്നതിനിടെ ഇരുവരും പിടിയിലാവുകയായിരുന്നു.

നാട്ടാനകളുടെ കൊമ്പ് മുറിച്ചെടുത്ത് വിൽപന നടത്തുകയും അതിൽ നിന്നും ഉൽപ്പന്നങ്ങളുണ്ടാക്കുകയും ചെയ്യുന്നവരാണെന്നും സംശയിക്കുന്നു. എന്നാൽ, ആരാണ് നാട്ടാനകളുടെ കൊമ്പ് മുറിച്ചെടുത്ത് ഇവർക്ക് നൽകിയതെന്ന് വ്യക്തമായിട്ടില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 952