04 January, 2024 03:30:31 PM


തിരുവനന്തപുരത്ത് ഒന്നര വയസുകാരനെ മാതൃസഹോദരി കിണറ്റിലെറിഞ്ഞു കൊന്നു



തിരുവനന്തപുരം: വിളപ്പിൽശാലയിൽ ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞു കൊന്നു. ഇന്ന് രാവിലെ മാതൃസഹോദരി മഞ്ജുവാണ് കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. കൊണ്ണിയൂർ സ്വദേശി ശ്രീകണ്ഠന്‍റെ മകനാണ് കൊല്ലപ്പെട്ടത്. 

കാട്ടാക്കട അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് കിണറ്റില്‍നിന്ന് കുഞ്ഞിനെ പുറത്തെടുത്തത്. വിളപ്പിന്‍ശാല പൊലീസാണ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തത്.  

ശ്രീകണ്ഠന്‍റെ ആദ്യ ഭാര്യയായിരുന്നു മഞ്ജുവെന്ന് പൊലീസ് പറഞ്ഞു. രണ്ടാം പ്രസവത്തോടെ മഞ്ജുവിന് മാനസിക പ്രശ്നങ്ങളുണ്ടായി. തുടര്‍ന്ന് ശ്രീകണ്ഠന്‍ മഞ്ജുവിന്‍റെ അവിവാഹിതയായ ചേച്ചിയെ വിവാഹം ചെയ്യുകയായിരുന്നു. ഇതിലുള്ള കുഞ്ഞിനെയാണ് മഞ്ജു കിണറ്റില്‍ എറിഞ്ഞതെന്നും പൊലീസ് പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K