19 September, 2024 06:06:49 PM
വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയത് 17 പവന്‍: പിടിക്കപ്പെടുമെന്നായപ്പോൾ ഉപേക്ഷിച്ചു
തിരുവനന്തപുരം: മാറനല്ലൂരില്‍ വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ 17 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വീടിന് മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മാറനല്ലൂര്‍ സ്വദേശിനി ഹന്നയുടെ സ്വർണ്ണാഭരണങ്ങളാണ് കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ മോഷണം പോയത്. സ്വര്‍ണം ദിവസങ്ങള്‍ക്കു ശേഷം വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് 17.5 പവന്‍ സ്വര്‍ണം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയില്‍ ഇന്നു രാവിലെ വീടിനു സമീപത്തെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
വൈകിട്ട് വിരുന്ന് സല്‍ക്കാരത്തിന് ദമ്പതികൾ പോയപ്പോൾ ഈ ആഭരണങ്ങൾ വീട്ടിലെ അലമാരയിൽ അഴിച്ചുവെച്ചിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഇന്ന് രാവിലെ വീട്ടിലെ ഗേറ്റിന് മുന്നിൽ ഇവ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 30 പവന്‍ സ്വര്‍ണം വച്ചിരുന്ന ബാഗില്‍നിന്ന് 17.5 പവന്‍ ആണ് നഷ്ടപ്പെട്ടത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് എത്തി സംശയമുള്ളവരെ ചോദ്യം ചെയ്യുകയും വിരലടയാളം ഉള്‍പ്പെടെ പരിശോധിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഇന്നു രാവിലെ മോഷണം പോയ സ്വര്‍ണാഭരണങ്ങള്‍ പൊതിഞ്ഞ നിലയില്‍ ആരോ വീടിനു സമീപത്തെ വഴിയില്‍ ഉപേക്ഷിച്ചത്.