14 September, 2024 03:21:23 PM


കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് 12 കിലോ കഞ്ചാവുമായി സ്ത്രീകൾ പിടിയിൽ



കോഴിക്കോട് : 12 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകൾ കോഴിക്കോട്ട് പൊലീസിന്റെ പിടിയിലായി. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് രണ്ട് കൊൽക്കത്ത സ്വദേശികളെ കഞ്ചാവുമായി പിടികൂടിയത്. ഫാത്തിമ ഖാത്തൂൻ, റോഷ്ണ മണ്ഡാൽ എന്നിവരെയാണ് ഓവർ ബ്രിഡ്ജിനോട് ചേർന്ന് കഞ്ചാവുമായി പിടികൂടിയത്. 12 കിലോ കഞ്ചാവാണ് ഇവരിൽ നിന്നും പിടിച്ചത്. ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. 

രാവിലെ ഒൻപതരയോടെ, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചായിരുന്നു കഞ്ചാവ് വേട്ട നടന്നത്. ഓരോ കിലോയുടെ 12 കവറുമായാണ് പ്രതികൾ എത്തിയത്. ബാഗിലും സ്യൂട്ട് കേസിലുമായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. വിദ്യാർത്ഥികൾക്ക് അടക്കം വിതരണം ചെയ്യുന്നവരാണ് പിടിയിലായത്. ഓണം ലക്ഷ്യമിട്ട് മയക്കുമരുന്ന് കൂടുതൽ എത്താൻ സാധ്യതയുള്ളതിനാൽ, പൊലീസ് പ്രത്യേക പരിശോധന തുടങ്ങിയിരുന്നു. ആൻ്റീ നാർകോട്ടിക് സ്ക്വാഡും ടൌൺ പൊലീസും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 951