12 September, 2024 11:16:02 AM
കടലൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 5 മരണം
കടലൂർ: തമിഴ്നാട് കടലൂരിൽ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. രണ്ട് സ്ത്രീകളും മൂന്ന് ആൺകുട്ടികളുമാണ് മരിച്ചത്. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. മരിച്ചവർ മയിലാടുതുറ സ്വദേശികളെന്നാണ് ലഭിക്കുന്ന വിവരം. രോഗിയായ ബന്ധുവിനെ സന്ദർശിക്കാനായി പോയതായിരുന്നു. തിരികെ വരും വഴിയാണ് അപകടം നടന്നത്. അപകടത്തിൽ കാർ തകർന്നു.