15 September, 2024 02:16:54 PM


ആറ് വന്ദേഭാരത് ട്രെയിനുകള്‍ കൂടി രാജ്യത്തിന് സമർപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി



ജംഷഡ്പൂർ: ആറ് വന്ദേഭാരത് ട്രെയിനുകൾ കൂടി രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. താതാന​ഗർ-പട്ന, ഭ​ഗൽപൂർ-ദുംക, ബ്രഹ്മപൂർ-താതാന​ഗർ, ​ഗയ-ഹൗറ, ദേവ്ഘർ-വാരാണസി, റൂർകേല-ഹൗറ എന്നീ റൂട്ടുകളിലാണ് പുതിയ വന്ദേഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നത്. 

സ്ഥിരം യാത്രക്കാർക്കും പ്രൊഫഷണലുകൾക്കും വ്യാപാരികൾക്കും വിദ്യാർത്ഥി സമൂഹത്തിനും പ്രയോജനപ്പെടുന്ന സർവീസുകളാണിത്. രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന ട്രെയിനുകളായതിനാൽ തീർത്ഥാടന ടൂറിസം വർദ്ധിക്കുന്നതിന് പുതിയ സർവീസുകൾ മുതൽക്കൂട്ടാകും. ദിയോഘറിലെ ബൈദ്യനാഥ് ധാം (ഝാർഖണ്ഡ്), വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം (ഉത്തർപ്രദേശ്), കാളിഘട്ട്, കൊൽക്കത്തയിലെ ബേലൂർ മഠം (പശ്ചിമ ബംഗാൾ) തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് അതിവേഗ യാത്ര പ്രദാനം ചെയ്യുന്നതാണ് പുതിയ സർവീസുകൾ. 

രാജ്യത്താദ്യമായി വന്ദേഭാരത് സർവീസ് ആരംഭിച്ചത് 2019 ഫെബ്രുവരി 15-നായിരുന്നു. ന്യൂഡൽഹി-കാൺപൂർ-അലഹബാദ്-വാരാണസി റൂട്ടിലായിരുന്നു ആദ്യ വന്ദേഭാരത് ട്രാക്കിലെത്തിയത്. 'Make in India' എന്ന ആശയത്തിന്റെ വിജയം കൂടിയായിരുന്നു വന്ദേഭാരത്. ഇന്ത്യൻ റെയിൽവേ ആദ്യമായി അവതരിപ്പിച്ച തദ്ദേശീയ സെമി-ഹൈസ്പീഡ് ട്രെയിനാണ് വന്ദേഭാരത് എക്സ്പ്രസുകൾ. പുതിയ വേർഷനുകളായ വന്ദേഭാരത് മെട്രോയും സ്ലീപ്പറും വൈകാതെ ജനങ്ങളിലേക്കെത്തും.......



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K