16 September, 2024 09:58:37 AM


സാങ്കേതിക തകരാർ: കോഴിക്കോട് നിന്നുള്ള 2 വിമാനങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി



കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള ഇന്നത്തെ രണ്ടു വിമാനങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. ഇന്ന് രാവിലെ 8.25നുള്ള ഐഎക്‌സ് 345 കോഴിക്കോട് -ദുബായ്, രാവിലെ 9.00നുള്ള ഐഎക്‌സ് 393 കോഴിക്കോട് – കുവൈത്ത് വിമനങ്ങളാണ് റദ്ദാക്കിയത്. സാങ്കേതിക തകരാർ മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 936