17 September, 2024 09:47:55 AM
ഫിറോസാബാദില്‍ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; മൂന്ന് വയസുകാരിയുൾപ്പെടെ 4 മരണം
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പടക്കശാലയിലുണ്ടായ സ്ഫോടനത്തില്‍ നാല് മരണം. ആറ് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. മരിച്ചവരില്‍ മൂന്ന് വയസ് പ്രായമുള്ള കുട്ടിയുമുണ്ട്. സ്ഫോടനത്തിൽ ഒരു വീട് തകർന്നുവെന്നും നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും പൊലീസ് പറഞ്ഞു. ഫിറോസാബാദില്‍ ഇന്നലെ രാത്രിയാണ് സംഭവം.
മീരാദേവി (45), അമൻ (20), ഗൗതം കുശ്വാഹ (18), കുമാരി ഇച്ച (3) എന്നിവരാണ് മരിച്ചത്. കെട്ടിടത്തിനടിയില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഫിറോസാബാദ് ജില്ലാ മജിസ്ട്രേറ്റ് രമേഷ് രഞ്ജന്‍ സ്ഥലം സന്ദര്‍ശിച്ചു. പരിക്കേറ്റവര്‍ക്ക് ചികിത്സ നല്കാന് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മജിസ്ട്രേറ്റ് അറിയിച്ചു. അതേസയം സ്ഫോടനം എങ്ങനെ നടന്നു എന്ന് വ്യക്തമല്ല.