25 September, 2024 05:29:08 PM


പൂരം കലക്കൽ; സുരേഷ്​ഗോപി ആംബുലൻസിൽ എത്തുന്ന ദൃശ്യങ്ങൾ പുറത്ത്



തൃശൂർ: പൂരം കലക്കൽ വിവാദം ശക്തമാകുന്നതിനിടെ സുരേഷ് ഗോപിയെ ആംബുലൻസിൽ എത്തിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ആർഎസ്എസ് ബന്ധമുള്ള വരാഹി ഏജൻസിയുടെ കോർഡിനേറ്റർ അഭിജിത് നായരാണ് സുരേഷ് ഗോപിയെ പൂരപ്പറമ്പിലെത്തിച്ചത്‌. പൂരപ്പറമ്പിലെ ഇടപെടൽ ആസൂത്രണം ചെയ്തത് വരാഹി അനലറ്റിക്സാണെന്നാണ് ഉയരുന്ന ആരോപണം. വരാഹിക്ക് വേണ്ടിയാണ് ആർഎസ്എസ് നേതാവ് ജയകുമാർ എം ആർ അജിത് കുമാറിനെ കണ്ടതെന്നും ആരോപണമുണ്ട്.

വരാഹി അനലിറ്റിക്സ് ബിജെപിയുടെ രാജ്യത്തെയാകെ തിരഞ്ഞെടുപ്പുകൾ നിയന്ത്രിക്കുന്ന സട്രാറ്റജിക്കൽ ഏജൻസിയാണ്. വരാഹിയുമായി അടുത്ത ബന്ധമുള്ള നേതാവാണ് ജയകുമാർ. ജയകുമാറാണ് എഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയത്. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ജയകുമാർ തൃശൂരിലുണ്ടായിരുന്നു. വരാഹിയുടെ ആസൂത്രണമാണ് സുരേഷ് ​ഗോപിയെ തൃശൂരിലെത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ.തിരുവനന്തപുരത്തും സമാന രീതിയിൽ വരാഹി തന്ത്രങ്ങൾ മെനഞ്ഞിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഓരോ ജില്ലകൾക്കും ​വരാഹി പ്രത്യേക കോർഡിനേറ്റർമാരെ നിയോ​ഗിച്ചിരുന്നതായാണ് റിപ്പോർട്ട്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K