08 January, 2024 10:23:47 AM
മാങ്കുളം സംഘര്‍ഷം; വനം വകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അറസ്റ്റ്
ഇടുക്കി: മാങ്കുളത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റ്. വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചെന്ന കേസിലാണ് അറസ്റ്റ്. വേലിയംപാറ സ്വദേശി സരുണ്‍ തങ്കപ്പനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പുലര്‍ച്ചെ രണ്ടുമണിക്കാണ് പൊലീസ് വീട്ടിലെത്തി സരുണിനെ കസ്റ്റഡിയിലെടുത്തത്. മറ്റ് രണ്ടുപേരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. അറസ്റ്റില്‍ പ്രതിഷേധിച്ച് ജനകീയ സമരസമിതി നേതാക്കള്‍ മൂന്നാര്‍ സ്റ്റേഷനിലേക്ക് പ്രതിഷേധം സംഘടിപ്പിക്കും.